---
title: "കഴുത്തറുത്ത് പ്രണയപ്പക; 22-കാരിയെ മുൻ കാമുകൻ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, തല സിമന്റ് കട്ടയ്ക്ക് അടിച്ചുതകർത്തു!"
english_title: "content highlights 22-year-old woman was taken to the forest by her ex-boyfriend and strangled to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360590/content_highlights- 22-year-old -woman-was-taken-to-the-forest-by-her-ex-boyfriend-and-strangled-to-death"
published_at: "2026-05-20T14:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d7d8fc19c2_muder19.jpg"
keywords: ["Latest news", "22-year-old woman murdered", "Ex-boyfriend arrested", "Lucknow"]
---

# കഴുത്തറുത്ത് പ്രണയപ്പക; 22-കാരിയെ മുൻ കാമുകൻ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, തല സിമന്റ് കട്ടയ്ക്ക് അടിച്ചുതകർത്തു!

> **Lead Summary:** **ലഖ്‌നൗ:[ **ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയായ ശിവാനി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**ലഖ്‌നൗ:[ **ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വിജനമായ വനമേഖലയിലാണ് റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയായ ശിവാനി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മെയ് 14-ന് മറ്റൊരു യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ്, വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് രാജ്യം നടുങ്ങിയ ഈ ക്രൂരകൃത്യം നടന്നത്.

ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ചിത്രം കണ്ട് അമ്മയാണ് കൊല്ലപ്പെട്ടത് ശിവാനിയാണെന്ന് തിരിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിനായി രൂപീകരിച്ച നാല് പ്രത്യേക പൊലീസ് സംഘങ്ങൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശി പ്രേം കുമാർ മാഞ്ചി (23) എന്ന മുൻ കാമുകനെ അറസ്റ്റ് ചെയ്തത്.

തനിക്ക് ശിവാനിയെ കഴിഞ്ഞ ഏഴെട്ട് വർഷമായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പില്ലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ആറുമാസമായി ഓഫീസിലെ മറ്റൊരു സഹപ്രവർത്തകനുമായി അവൾക്കുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകി.

ഇവരുടെ ചിത്രങ്ങൾ ശിവാനിയുടെ ഫോണിൽ കണ്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഞായറാഴ്ച രാവിലെ ശിവാനിയെ തന്റെ മോട്ടോർ സൈക്കിളിൽ കയറ്റി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രേം കുമാർ, അവിടെ വെച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം സിമന്റ് കട്ട ഉപയോഗിച്ച് തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ശിവാനിയുടെ മൊബൈൽ ഫോൺ അടുത്തുള്ള കനാലിലേക്ക് എറിഞ്ഞുകളയുകയും ചെയ്തു.

പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് വ്യക്തമാാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360590/content_highlights- 22-year-old -woman-was-taken-to-the-forest-by-her-ex-boyfriend-and-strangled-to-death)